Rubber Price Today, Rubber Market Reports

Rubber Daily Price Kerala 23/04/2018
Rubber RSS4 Kottayam: 118.50
Rubber RSS5: 116.00
Rubber Loose: 113.00
Rubber Lot: 107.00 – 109.00
Rubber scrap: 78.00
Rubber Latex: 78.00
Field Latex: 106.00
Rubber ISNR 20: 106.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

Market Reports:
റബർ വില കീഴോട്ടു തന്നെ, കർഷകർക്ക് ഇരുട്ടടിയായി ജി.എസ്.ടിയും
From Keralakoumudi
കോട്ടയം: കൂനിന്മേൽ കുരുവെന്ന പോലെയാണ് റബർ കർഷകർക്ക് ജി. എസ്. ടിയുടെ വരവ്. റബർ വില റെക്കാഡ് തകർച്ചയിലേയ്ക്ക് കൂപ്പ് കുത്തുന്ന സാഹചര്യത്തിൽ റെയിൻ ഗാർഡിംഗ് പോലും നടക്കാത്ത സ്ഥിതിയാണ്. സാധനങ്ങളുടെ വില ഉയർന്നതോടെ ഒരു റബറിന് ഷേഡ് ഒട്ടിക്കാൻ ജി.എസ്.ടിയെ തുടർന്ന് 5രൂപ 20 പൈസ അധിക ചെലവ് വരും. അസംസ്കൃത സാധനങ്ങളായ പ്ലാസ്റ്റിക്, പശ, ബെൽറ്റ് എന്നിവയുടെ അമിത വില കൂടി കണക്കാക്കിയാൽ നിരക്ക് പിന്നെയും ഉയരും. ഒറ്റ പട്ടയുള്ള മരത്തിന് 10 രൂപയും കമഴ് ത്തി വെട്ടു മരത്തിന് 20 രൂപയുമാണ് ഷേഡ് ഒട്ടിക്കുന്നതിനുള്ള ശരാശരി കൂലി. പുതിയ നിയന്ത്രങ്ങളുടെ ഭാഗമായി ആസിഡിനും വില 130ൽ നിന്ന് 170 വരെ കൂടി. എക്സ് പ്ളോസീവ് ലൈസൻസ് ഉള്ളവരെയേ ആസിഡ് വിൽക്കാൻ അനുവദിക്കുന്നുള്ളൂ. വളത്തിന്റെ വിലയും കൂടി. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റബറിന് കിലോയ്ക്ക് 30 രൂപയുടെ കുറവാണുണ്ടായത്. റബർ വില പിടിച്ചു നിറുത്താൻ പല പദ്ധതികളുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഇടപെടലുകളും ഫലം കണ്ടില്ല. ഇതോടെ നഷ്ടം സഹിച്ച് റബർകൃഷി നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിൽ വെട്ട് ഒഴിവാക്കി മരങ്ങൾ വെറുതേ നിറുത്തുന്നതാണ് നല്ലതെന്ന ആലോചനയിലാണ് ചെറുകിട കർഷകർ.

അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിൽ നേരിയ ഉയർച്ച പ്രകടമായെങ്കിലും ആഭ്യന്തര വിപണിയിൽ റബർവില വൻതകർച്ചയിലാണ്. കിലോയ്ക്ക് 120 രൂപയിൽ സ്റ്റെഡിയായി നിന്ന അർ.എസ്.എസ് ഫൈവ് 118 രൂപയിലേക്ക് താഴ്ന്നശേഷം 117ലേക്ക് വീണു.
അവധിക്കച്ചവടക്കാർ വില കുറച്ചുവെന്നാണ് വ്യാപാരികളുടെ പരാതി. പുതുവർഷത്തിൽ ആദ്യ മൂന്നു മാസം പത്തു ശതമാനം വരെ വില ഇടിഞ്ഞ രാജ്യാന്തര റബർ വിപണി തിരിച്ചുവരവിനു ശ്രമിക്കുകയാണ്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റമാണ് ഏഷ്യൻ റബർ മാർക്കറ്റുകളിൽ ചലനമുളവാക്കിയത്. ഇതിന്റെ ചുവട് പിടിച്ച് ഇന്ത്യൻ വിപണി ഉണർന്നില്ല.
ബാങ്കോക്കിൽ 114 രൂപയും ടോക്യോയിൽ 108 രൂപയും ചൈനയിൽ 111 രൂപയുമാണ് വില. വേനൽ മഴ ശക്തമായതോടെ ടാപ്പിംഗ് തുടങ്ങേണ്ടതാണെങ്കിലും വില കയറാത്തതിനാൽ ടാപ്പിംഗ് കൂലിക്കുള്ളത് കിട്ടില്ലെന്ന കണക്കു കൂട്ടലിൽ ഭുരിപക്ഷം കർഷകരും വെട്ടു തുടങ്ങിയിട്ടില്ല. ടയർ കമ്പനികളുടെ ഡിമാൻഡിലാണ് വില താഴോട്ടു പതിക്കാതിരുന്നത്. 500 ടൺ റബറാണ് കൊച്ചിയിൽ വിറ്റത്. ടയർ കമ്പനികൾക്കായി 1500 ടൺ വാങ്ങി.
ജൂണിൽ മഴ പ്രതീക്ഷിച്ച് അവധിക്കച്ചവടക്കാർ അവധി വില ഉയർത്തി .

അവധി വില
രൂപയിൽ
ജൂൺ 123 രൂപ
ജൂലൈ 124

വാരാന്ത്യ വില
ക്വിന്റലിന്
റബർ ഐ.എസ്.എസ് … 1100-11700,
ആർ.എസ്.എസ് ഫോർ … 11900

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp