Rubber Daily Price Kerala 05/02/2018
Rubber RSS4 Kottayam: 123.00
Rubber RSS5: 119.00
Rubber Loose: 114.00
Rubber Lot: 108.00 – 111.00
Rubber scrap: 79.00
Rubber Latex: 81.00
Field Latex: 115.00
Rubber ISNR 20: 108.50
ഇറക്കുമതി തകൃതിയായി;കുരുമുളകിന് കഷ്ടകാലം
വി. ജയകുമാർ(From Keralakoumudi)
കോട്ടയം: അവസാന പ്രതീക്ഷയായിരുന്ന കേന്ദ്ര ബഡ്ജറ്റിൽ ആശ്വാസ പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്തതിനെ തുടർന്ന് കുരുമുളക് കർഷകരുടെ അവസ്ഥ കൂടുതൽ വഷളായി. ഇറക്കുമതി നിയന്ത്രണാതീതമായി തുടരുകയും വില കുത്തനെ ഇടിയുകയും ചെയ്തത് കുരുമുളക് കർഷകരെ നട്ടംതിരിക്കുകയാണ്. കിലോയ്ക്ക് 700 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന വില ഇപ്പോൾ 400 രൂപയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രമുണ്ടായ വിലത്തകർച്ച 35 ശതമാനമാണ്.
വ്യവസായികൾ നിലവാരം തീരെക്കുറഞ്ഞ വിയറ്റ്നാം കുരുമുളക് 20,000 ടണ്ണിലേറെ ഇറക്കുമതി ചെയ്ത് സംഭരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇവ കൂട്ടത്തോടെ വിപണിയിൽ എത്തിയാൽ മികച്ച നിലവാരമുള്ള ഇന്ത്യൻ കുരുമുളകിന്റെ വില വീണ്ടും തകർന്നടിയും. ഇറക്കുമതി നിയന്ത്രിക്കാതെ നിലവിലെ പ്രതിസന്ധി മാറില്ലെന്ന് കർഷകർ പറയുന്നു. ആഗോളതലത്തിൽ കുരുമുളക് ഉപഭോഗം ഏറ്റവും കൂടിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇറക്കുമതി കൂടാനും ഇതാണ് കാരണം.
വിയറ്റ്നാമിൽ നിന്നുള്ള നിലവാരമില്ലാത്ത കുരുമുളകാണ് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്. ഇതിന്, കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ വില മെച്ചപ്പെടുമെന്നാണ് കർഷകരുടെ പക്ഷം. അതേസമയം, കഴിഞ്ഞവാരം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം കേരള കുരുമുളകിന് നേരിയ ആശ്വാസം പകർന്നിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ കേരള മുളകിന് ഇതോടെ വില കയറി. ക്വിന്റലിന് 1,100 രൂപ വർദ്ധിച്ച് വില 41,800 രൂപയായി. ഗാർബിൾഡ് വില 42,700 രൂപയിൽ നിന്ന് 43,800 രൂപയിലേക്കും ഉയർന്നു.