Rubber Price Today, Rubber Market Reports Today

Rubber Daily Price Kerala 12/02/2018
Rubber RSS4 Kottayam: 124.00
Rubber RSS5: 120.00
Rubber Loose: 115.00
Rubber Lot: 110.00 – 113.00
Rubber scrap: 80.00
Rubber Latex: 84.00
Field Latex: 118.00
Rubber ISNR 20: 109.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
വിപണി വിശേഷം / കെ.ബി. ഉദയഭാനു
From Deepika(RIND)
കൊപ്രയുടെ താങ്ങുവില ആയിരം രൂപ ഉയർത്തിയത് വിപണിയുടെ അടിത്തറ ശക്തമാക്കും. കുരുമുളക് ഇറക്കുമതി ചെയ്യാൻ വ്യവസായികൾക്കു വീണ്ടും അനുമതി നല്കിയത് ആഭ്യന്തര മാർക്കറ്റിന് തിരിച്ചടിയാവും. ഏലക്ക വിളവെടുപ്പ് അവസാന റൗണ്ടിലേക്ക് അടുക്കുന്നു. ആഗോളവിപണിയിൽ സ്വർണം വീണ്ടും 1,250 ഡോളറിലേക്കു തളരാൻ സാധ്യത.

വെളിച്ചെണ്ണ

രാജ്യത്ത് നാളികേരക്കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം കർഷകരുടെ ആത്മവിശ്വാസം ഉയർത്താനും കേന്ദ്രം കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു. സാന്പത്തികകാര്യ വകുപ്പിന്റെ ക്യാബിനറ്റ് കമ്മിറ്റി കൊപ്രയുടെ താങ്ങുവില ഒറ്റയടിക്ക് ആയിരം രൂപ ഉയർത്തി. ക്വിന്റലിന് 7,500 രൂപയായാണ് താങ്ങുവില പുതുക്കിയത്.

തെങ്ങുകൃഷി വ്യാപിപ്പിക്കാനും ഉത്പാദനവും ഉത്പാദനക്ഷമതയും ഉയർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനച്ചെലവ്, ഭക്ഷ്യയെണ്ണകളുടെ ആഭ്യന്തര അന്താരാഷ്ട്ര വിലകൾ, കൊപ്രയുടെയും വെളിച്ചെണ്ണയുടെയും സംസ്കരണച്ചെലവുകൾ തുടങ്ങിയവ വിലയിരുത്തിയ ശേഷമാണ് താങ്ങുവില പുതുക്കിയത്.

നാളികേര വിപണി പ്രതിസന്ധിയിൽ അകപ്പെട്ടാൽ ഈ വിലകൾ താങ്ങു പകരും. ഉത്പന്നവില ഇടിഞ്ഞാൽ കേന്ദ്ര ഏജൻസിയായ നാഫെഡ് കർഷകരിൽനിന്ന് കൊപ്ര സംഭരിക്കും. കൊപ്രയുടെ വിപണിവില 12,780 രൂപയാണ്. സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. മാസത്തിന്റെ രണ്ടാം പകുതിയിൽ ലഭ്യത ഉയരും. കൊച്ചിയിൽ വെളിച്ചെണ്ണവില 19,000 രൂപ.

കുരുമുളക്

കുരുമുളക് വിളവെടുപ്പു മേഖല ഉത്സവപ്രതീതിയിൽ. എന്നാൽ, ഉത്പന്നവില പോയവാരം ഇടിഞ്ഞത് കാർഷികമേഖലയിൽ മ്ലാനത പരത്തി. പുതിയ ചരക്ക് വിപണിയിലെത്തിയ വേളയിൽ വാങ്ങലുകാർ രംഗത്തുനിന്ന് അല്പം അകന്നു. ഹൈറേഞ്ച് മുളകുവിലയെ അപേക്ഷിച്ച് വയനാടൻ ചരക്കിന് വില അല്പം താഴെയാണ്. ഇതിനിടെ അതിലും താഴ്ന്ന നിരക്കിൽ വിയറ്റ്നാം മുളക് വില്പനയ്ക്ക് ഇറക്കാൻ വ്യവസായികളും രംഗത്തെത്തി.

ടെർമിനൽ മാർക്കറ്റിൽ മുളകിന്റെ ലഭ്യത ഉയർന്നതിനിടെ വെയർഹൗസ് ഗോഡൗണിൽ നീക്കിയിരിപ്പുണ്ടായ പഴയ കുരുമുളകുമായി ഒരു വിഭാഗം വിപണിയിൽ അണിനിരന്നു. അണ്ഗാർബിൾഡ് മുളക് വാരാന്ത്യം 41,800ലേക്ക് ഇടിഞ്ഞു. വിലത്തകർച്ചയ്ക്കിടെ അന്തർസംസ്ഥാന വ്യാപാരികൾ ചരക്കുസംഭരണം കുറച്ചെങ്കിലും കയറ്റുമതിക്കാർ താഴ്ന്ന വിലയ്ക്ക് ഉത്പന്നം കൈക്കലാക്കാൻ ഉത്സാഹിച്ചു.

അന്താരാഷ്ട്ര മാർക്കറ്റിലും മലബാർ മുളകുവില താഴ്ന്നു. മുൻവാരം ടണ്ണിന് 7,100-7,400 ഡോളർ വരെ കയറിയ കുരുമുളക് ഇപ്പോൾ 6,625-6,875ലേക്ക് ഇടിഞ്ഞു. സത്ത് നിർമാതാക്കൾക്കുവേണ്ട മൂപ്പു കുറഞ്ഞ കുരുമുളക് ഇറക്കുമതിക്ക് അനുമതി നല്കി. ഡിസംബറിൽ വിദേശ കുരുമുളകിറക്കുമതിക്കു വരുത്തിയ ചില നിയന്ത്രണങ്ങൾ സത്ത് നിർമാതാക്കളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. എന്നാൽ, പുതിയ സാഹചര്യത്തിൽ മൂപ്പു കൂടിയ ചരക്കിന്റെ ഇറക്കുമതി നടക്കാൻ സാധ്യതയുണ്ട്.

ഏലം

ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് അവസാന റൗണ്ടിലേക്ക്. ലഭ്യത ഉറപ്പിക്കാൻ ഇടപാടുകാർ ലേലകേന്ദ്രങ്ങളിൽ പിടിമുറുക്കി. കയറ്റുമതിക്കാർ പ്രതിവാരം 100 ടണ് വലുപ്പം കൂടിയ ഇനം ഏലക്ക സംഭരിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽനിന്ന് ഏലത്തിന് ആവശ്യക്കാരുണ്ട്.

ഓഫ് സീസണിൽ നിരക്കുയരുംമുന്പായി ഉത്സവകാല ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണം തുടങ്ങി. ഈസ്റ്റർ മുന്നിൽക്കണ്ട് യൂറോപ്പും പശ്ചിമേഷ്യയും ഏലക്കയിൽ താത്പര്യം കാണിച്ചു. വാരാവസാനം വണ്ടന്മേട്ടിൽ മികച്ചയിനം ഏലക്ക കിലോഗ്രാമിന് 1,340 രൂപയിലാണ്.

റബർ

ആഗോള റബർവിപണിക്കു കരുത്തു പകരാൻ തായ്ലൻഡ് റബർ മരങ്ങൾ വെട്ടിമാറ്റൽ പദ്ധതി വീണ്ടും സജീവമാക്കി. പ്രതിവർഷം അഞ്ചു ശതമാനം മരങ്ങൾ ഒഴിവാക്കിയാൽ പ്രതിസന്ധി വേഗത്തിൽ മറികടക്കാനാവും. 25 വർഷത്തിലേറെ പ്രായമുള്ള റബർ മരങ്ങളാണ് തായ്ലൻഡ് വെട്ടിമാറ്റാൻ ലക്ഷ്യമിടുന്നത്.

ഏഷ്യൻ മാർക്കറ്റുകൾ റബർ തളർച്ചയിലാണ്. വിദേശത്തെ മാന്ദ്യം മറയാക്കി വ്യവസായികൾ ആഭ്യന്തര ഷീറ്റ് വില താഴ്ത്തി. ഓഫ് സീസണായതിനാൽ മുഖ്യ വിപണികളിൽ ചരക്കുവരവ് ചുരുങ്ങി. പകൽച്ചൂട് വർധിച്ചതോടെ തോട്ടങ്ങളിലും ടാപ്പിംഗ് നിലച്ചു.

അതേസമയം, മഴ ലഭ്യമായാൽ വൈകാതെ റബർ ടാപ്പിംഗ് പുനരാരംഭിക്കാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ആർഎസ്എസ് നാലാം ഗ്രേഡ് റബർ 12,350 രൂപയിലും അഞ്ചാം ഗ്രേഡ് 12,100 രൂപയിലുമാണ്.

സ്വർണം

സംസ്ഥാനത്തെ ആഭരണവിപണികളിൽ പവന്റെ വില 22,480 രൂപയിൽനിന്ന് 22,720 വരെ കയറിയെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ അന്താരാഷ്ട്ര മാർക്കറ്റിലെ തളർച്ചയുടെ ചുവടുപിടിച്ച് കേരളത്തിൽ 22,240 രൂപയിലേക്കു താഴ്ന്നു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1,339 ഡോളറിൽനിന്ന് 1,310 ഡോളറായി. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 1,250 ഡോളർ വരെ തളരാം.

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp