Rubber Price Today, Rubber Market Reports

Rubber Daily Price Kerala13/05/2019

Rubber RSS4 Kottayam:               134.00

Rubber RSS5:                                 132.00

Rubber  Loose:                              127.00

Rubber Lot:                                   118.00 – 122.00

Rubber scrap:                                  93.00

Rubber Latex:                                  88.00

Field Latex:                                   126.00

Rubber ISNR 20:                              123.00

For SMS and Whatsapp Rubber Prices please contact  09744344233. 09495989460

Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

Market Reports:

മാര്ക്കറ്റ് റിവ്യൂ : നാലാംവാരവും കരുത്തുകാട്ടി കറുത്തപൊന്ന്

FROM MANGALAM

കറുത്തപൊന്നിന്റെ കരുത്ത് നാലാം വാരത്തിലും പ്രകടമായി.കഴിഞ്ഞ നാലാഴ്ചയ്ക്കിടയില് കുരുമുളകിന് ക്വിന്റലിന് 1400 രൂപ വിലകൂടി. കഴിഞ്ഞയാഴ്ചയില് മാത്രം 400 രൂപയുടെ കയറ്റം. വിലകൂടിയതിനു പിന്നില് പ്രധാനകാരണം വിയറ്റ്നാമില്നിന്ന് ശ്രീലങ്കവഴിയുള്ള ഇറക്കുമതി കൊളംബോയിലെ സ്ഫോടനത്തെത്തുടര്ന്ന് നിര്ത്തിവെച്ചതാണ്.

ആഭ്യന്തര വിപണിയില് നല്ല ഡിമാന്റായതോടെ കുരുമുളകിന് ആവശ്യക്കാര് കൂടി. വില കഴിഞ്ഞ നാലാഴ്ചകളായി കൂടുന്നതുകണ്ട് കര്ഷകര്ക്കിടയിലെ ഇടനിലക്കാര് സ്റ്റോക്ക് ചെയ്തുതുടങ്ങി. നേരത്തെ കുരുമുക് പിടിച്ചുവെച്ചവര് എല്ലാം വിറ്റ് തുടങ്ങിയതോടെയാണ് വീണ്ടും കുരുമുളക് വില കൂടുമെന്നുകണ്ട് പിടിച്ചുവയ്ക്കാന് തുടങ്ങിയത്.

ഇടുക്കി, ഹൈറേഞ്ച് മേഖലകളില്നിന്ന് കഴിഞ്ഞവാരം കൊച്ചിയില് വില്പ്പനയ്ക്ക് കുരുമുളക് വരവ് കുറവായിരുന്നു. തമിഴ്നാട്, കര്ണാടകയിലെ ഗൂര്ഖ് എന്നിവിടങ്ങളില്നിന്നാണ് ദിനംപ്രതി 15 മുതല് 20 ടണ് വരെ കുരുമുളക് കൊച്ചിയില് വില്പ്പനയ്ക്കെത്തിയത്. കുരുമുളകിന് വില വീണ്ടും കൂടുമെന്നുള്ള വ്യാപാരവൃത്തങ്ങള് നല്കിയ സൂചനയിലാണ് വന്കിട കര്ഷകരും ഇടനിലക്കാരും കുരുമുളക് കൊച്ചിയില് വില്പ്പനയ്ക്കെത്തിക്കാതിരുന്നത്.

രാജ്യാന്തര വിപണിയില് ഇന്ത്യയുടെ നിരക്ക് കയറ്റുമതിക്കാര് ഒരു ടണ് കുരുമുളക് 5400 ഡോളറില് ഓഫര് തുടര്ന്നു. മറ്റ് ഉല്പ്പാദക രാജ്യങ്ങളായ വിയറ്റ്നാം 2000-2200, ഇന്തോനേഷ്യ 2800, ബ്രസീല് 2400, ശ്രീലങ്ക 4000, മൂപ്പു കുറഞ്ഞ മുളക് സത്ത് നിര്മ്മാതാക്കള്ക്കായി 3000 ഡോളറിലാണ് കയറ്റുമതിക്ക് ഓഫര് ചെയ്തത്.

ഉത്തരേന്ത്യന് മാര്ക്കറ്റുകളില് കുരുമുളകിന് ആവശ്യക്കാര് കൂടിയതോടെ തമിഴ്നാടുവഴി കുരുമുളക് കള്ളക്കടത്തായി ഉത്തരേന്ത്യന് മാര്ക്കറ്റുകളില് എത്തിക്കുകയാണ്. ചെക്ക്പോസ്റ്റുകളില് കൈക്കൂലി കൊടുത്താണ് കുരുമുളക് കടത്ത് തുടരുന്നത്.

ഞായറാഴ്ചകളിലാണ് കൂടുതലായും കള്ളക്കടത്ത് തുടരുന്നത്. വാരാന്ത്യവില കുരുമുളക് അണ്ഗാര്ബിള്ഡ് ക്വിന്റലിന് 34800, ഗാര്ബിള്ഡ് മുളക് 36800 രൂപ.

അവധിക്കച്ചവടത്തില് നേട്ടമുണ്ടാക്കി റബര്

റബര് കര്ഷകര്ക്ക് ആശ്വാസവുമായി അവധിക്കച്ചവടക്കാര്. ആര്.എസ്.എസ്. നാല് കിലോയ്ക്ക് 129 രൂപയില് വിറ്റ് നിര്ത്തിയതു കഴിഞ്ഞ വാരാന്ത്യം ടയര് കമ്പനികള് വാങ്ങിയത് 132 രൂപയില്. അവധിക്കച്ചവടക്കാര് വരുംമാസങ്ങളിലേക്ക് 136 രൂപവരെ വില ഉയര്ത്തിയതോടെയാണ് ടയര് കമ്പനികള് വില ഉയര്ത്തി വാങ്ങിയത്.

രാജ്യാന്തര വിപണിയില് ചൈനയിലും ടോക്കിയോ മാര്ക്കറ്റിലും ആര്.എസ്.എസ്. നാല് കിലോയ്ക്ക് 115-ല് വിറ്റ് നിര്ത്തിയത് 118 രൂപയായും ബാങ്കോക്കില് 123-ല് വിറ്റത് വാരാന്ത്യം വിലയില് മാറ്റമില്ലാതെ തുടര്ന്നു. റബറിന് ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കെയാണ് അവധിക്കാര് വില ഉയര്ത്തിയത്. കിലോയ്ക്ക് 131 രൂപ 50 പൈസയിലാണ് വിപണി തുടങ്ങിയതെങ്കിലും വന്കിട ടയര് കമ്പനികള് വില ഉയര്ത്തുമെന്ന നിഗമനത്തില് ആര്.എസ്.എസ്. നാല് കിലോയ്ക്ക് 132 രൂപയിലും വാങ്ങി.

സൈക്കിള്, ടയര്, ട്യൂബ്, ഓട്ടോ, ഇരുചക്രവാഹന നിര്മ്മാതാക്കള്ക്കായി വിതരണക്കാര് റബര് ഐ.എസ്.എസ്. കിലോയ്ക്ക് 5 രൂപവരെ വില ഉയര്ത്തി വാങ്ങി. 119-125 രൂപ, 124-130 രൂപയായി വില ഉയര്ന്നാണ് വാരാന്ത്യം വിപണി അടച്ചത്. ആര്.എസ്.എസ്. നാല് 13150 രൂപ. കൊച്ചിയില് 500 ടണ് റബറിന്റെ വ്യാപാരം നടന്നു. ടയര് കമ്പനികള്ക്കായി വിതരണക്കാര് 1500 ടണ് റബര് വാങ്ങി.

സ്വര്ണവില കൂടി

രാജ്യാന്തരതലത്തിലും ദേശീയതലത്തിലും കഴിഞ്ഞവാരം സ്വര്ണവിലയില് കയറ്റമായിരുന്നു. പവന് പോയ വാരം കൂടിയത് 240 രൂപ. രാജ്യാന്തരവിപണിയില് സ്വര്ണം ഔണ്സിന് (31.100 മില്ലിഗ്രാം) 15 ഡോളര് കൂടി.

രാജ്യാന്തര വിപണിയില് നിക്ഷേപകരുടെ അന്വേഷണവും വാങ്ങലും തുടര്ന്നതോടെ സ്വര്…

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp