Rubber Price Today, Rubber Market Reports

Rubber Daily Price Kerala 20/08/2018
Rubber RSS4 Kottayam: 133.00
Rubber RSS5: 131.00
Rubber Loose: 127.00
Rubber Lot: 114.00 – 118.00
Rubber scrap: 97.00
Rubber Latex: 88.00
Field Latex: 122.00
Rubber ISNR 20: 127.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
MARKET REPORTS:
മാര്ക്കറ്റ് റിവ്യൂ : മഴക്കെടുതി; കാര്ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടി
FROM MANGALAM
ഡാമുകള് തുറന്നതോടെ സംസ്ഥാനത്ത് മിക്ക മേഖലകളിലും ജനജീവിതം ദുരിതത്തിലായി. കാര്ഷികമേഖലയ്ക്ക് കനത്ത തിരിച്ചടി. കഴിഞ്ഞവാരം വിപണിയില് വില്പനക്ക് കാര്ഷികോല്പന്നങ്ങളുടെ വരവും ഭാഗികമായി നിലച്ചു.
വില്പനക്ക് കുരുമുളക് വരവ് കുറഞ്ഞതോടെ കുരുമുളക് ക്വിന്റലിന് 1200 രൂപ വീതം വിലകൂടി. രാജ്യാന്തരവിപണിയില് ഇനിയും കയറ്റുമതിക്ക് കരാറായില്ല. വിയറ്റ്നാമില്നിന്ന് ഇറക്കുമതി ചെയ്ത് മുളക് ഉത്തരേന്ത്യയില് ധാരാളമായി വിറ്റ്കൊണ്ടിരിക്കുകയാണ്.
ഹൈറേഞ്ച് മേഖലകളിലേക്ക് ഇറക്കുമതി മുളക് എത്തി തുടങ്ങി. കൊച്ചി വിലയെക്കാള് കിലോക്ക് 100 മുതല് 120 രൂപ വരെ വിലകുറച്ചാണ് ഇറക്കുമതി മുളക് വില്ക്കുന്നത്. കുരുമുളക് പാക്കറ്റിലാക്കി വില്ക്കുന്നവരാണ്കൂടുതലായും ആവശ്യക്കാര്. കനത്തവെള്ള പൊക്കത്തില് റോഡുകള് തകര്ന്നതോടെ കുരുമുളകുമായി ലോറികളുടെ വരവ് നിലച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി കുരുമുളക് ക്വിന്റലിന് രണ്ടായിരം രൂപ(കിലോയ്ക്ക് 20 രൂപ) വിലകുറഞ്ഞു. വാരാന്ത്യവില കുരുമുളക് അണ്ഗാര്ബിള്ഡ് ക്വിന്റലിന് 36200 രൂപ. ഗാര്ബിള്ഡ് മുളക് 38200 രൂപ.
വെളിച്ചെണ്ണ മില്ലിങ് ക്വിന്റലിന് 200 രൂപ വിലകൂടി. തയാര് വിലയില് മാറ്റമില്ല. വെളിച്ചെണ്ണ മില്ലിങ് ്വിന്റലിന് 17200 രൂപ. തയാര് 16100 രൂപ, കൊപ്ര ക്വിന്റലിന് 11200 രൂപ. ചുക്ക് മീഡിയ, ക്വിന്റലിന് 14500രുപ, ബെസ്റ്റ് ചു്ക് 15000 രൂപ. നാടന് മഞ്ഞള് ക്വിന്റലിന് 11500 രൂപ. അടക്ക 18000-19000 രൂപ, ജാതിക്ക തൊണ്ടന് 200, തൊണ്ടില്ലാത്തത് 385, ജാതിപത്രി ചുവപ്പ് 475, മഞ്ഞ 650, നാടന് ഗ്രാമ്പു 750, അരിപച്ച ക്വിന്റലിന് 2900, പുഴുക്കലരി 3200രൂപ, വറ്റല്മുളക് 10800, 15800 രൂപ.
ടയര് കമ്പനികളുടെ ഡിമാന്ഡില് റബര് വില ഉയര്ന്നു. അവധി കച്ചവടക്കാര് കഴിഞ്ഞ വാരം ആര്.എസ്.എസ്. നാല് കിലോയ്ക്ക് 134 മുതല് 136രൂപ വരെ വില ഉയര്ത്തി. കര്ഷകര്ക്കിടയിലെ ഇടനിലക്കാരാണ് നേരത്തെ സ്റ്റോക്ക് ചെയ്ത റബര് വില്പനക്ക് ഓഫര് ചെയ്തത്. കര്ഷകരില് നിന്നും വില്പനക്ക് റബര് വരവ് തീരെയില്ല. ഗതാഗത തടസമാണ് പ്രധാനകാരണം. രാജ്യാന്തരവിപണിയില് ടോക്കിയോ മാര്ക്കറ്റില് ആര്എസ്എസ് നാല് കിലോക്ക് 102ല്നിന്ന് 101 ആയി കുറഞ്ഞു.
ബാങ്കോക്കില് 102ല് നിന്നു 103 ആയി കുറഞ്ഞു. ബാങ്കോക്കില് 102ല്നിന്ന് 103 ആയിവിലകൂടി. ചൈന 102ല് വിറ്റത് 104 ലേക്ക് ഉയര്ത്തി. ഉല്പാദനം കുറഞ്ഞിരിക്കെ റബറിന് ടയര് കമ്പനികളില് നിന്നുണ്ടായ ഡിമാന്റില് റബര് വില വരുംനാളുകളില് കുറയാന് ഇടയില്ല.
ആര്.എസ്.എസ്. നാല് 136 വരെവില ഉയര്ത്തിയ അവധി കച്ചവടക്കാര് വാരാന്ത്യം 132 രൂപ 50 പൈസയില് വ്യാപാരം നിര്ത്തിയെങ്കിലും ചില ടയര് കമ്പനികള് 133ലും വാങ്ങി. ടയര് കമ്പനികള്ക്ക് വിതരണം ചെയ്ുന്ന യഡീലര്മാര് 1200 ടണ് റബര് വാങ്ങി. ചെറുകിട ടയര് കമ്പനികള്ക്ക് വേണ്ടി 300 ടണ്റബറിന്റെ വ്യാപാരം നടന്നു. വാരാന്ത്യവില റബര് ഐ.എസ്.എസ് ക്വിന്റലിന് 12700-13100 രൂപ. ആര്എസ്എസ് നാല് 13250 രൂപ.
രൂപയ്ക്ക് കനത്ത മുല്യത്തകര്ച്ച. രാജ്യാന്തരവിപണിയിലും ഭ്യന്തരവിപണിയിലും സ്വര്ണവില ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയനിരക്കില് രൂപയുടെ മൂല്യം 68 രൂപ 88 പൈസയില് നിന്ന് 69 രൂപ 86പൈസയായി തകര്ന്നു. രൂപയ്ക്ടക് കഴിഞ്ഞവാരം നഷ്ടമായത് 98 പൈസ, രാജ്യാന്തരവിപണിയില് സ്വര്ണം ഔണ്സിന്(31.100 മില്ലിഗ്രാം) 1211 ഡോളറില് നിന്ന് 1184 ഡോളറായി വില കുത്തനെ കുറഞ്ഞാണ് ലണ്ടനില് വാരാന്ത്യം വില്പന നടന്നത്.
സ്വര്ണം ഔണ്സിന് 27 ഡോളറാണ്. രാജ്യാന്തര വിപണിയില് വില ഇടിഞ്ഞത്. ആഭ്യന്തര വിപണിയില് സ്വര്ണം പവന് 160 രൂപഎ വില കുറഞ്ഞ് പവന് 21840 രുപയിലെത്തി.
ജോസഫ് വെണ്ണിക്കുളം

× WhatsApp