റബർ വില ഇന്ന് കേരളത്തിൽ

ഇന്നത്തെ റബർ വില കൃത്യമായി അറിയുവാൻ ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുക

മഴയിൽ തളിർത്ത്‌ റബർ വില

തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് റബർ ടാപ്പിങ്ങിൽ നേരിടുന്ന തടസ്സം മാർക്കറ്റിലേക്കുള്ള ചരക്ക് വരവ് കുറച്ചു . ടയർ നിർമ്മാതാക്കളും ചെറുകിട റബർ വ്യവസായികളും വിപണിയിൽ താല്പര്യം കാണിക്കുന്നുണ്ടെങ്കിലും റബർ വില കർഷകർ പ്രതീക്ഷിക്കുന്ന നിലയിലേക്ക് എത്തുന്നില്ല. അവധി കച്ചവടക്കാർ വില കുറക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും  വ്യവസായികൾ കാണിക്കുന്ന താല്പര്യം വിപണിയിൽ പ്രതീക്ഷ പകരുന്നുണ്ട് . കർഷകരും , ഇടനിലക്കാരും വില ഉയരും എന്ന പ്രതീക്ഷയിൽ  ചരക്ക് മാർക്കറ്റിൽ  ഇറക്കാൻ തയ്യാറാവുന്നില്ല. കേരളത്തിൽ RSS4 നാലാം ഗ്രേഡ് റബർ RS.133 എന്ന നിലവാരത്തിൽ വ്യാപാരം നടക്കുമ്പോൾ അഞ്ചാം ഗ്രേഡ് റബര് Rs. 130 നിലവാരത്തിലാണ് കച്ചവടം  നടക്കുന്നത്. ഓട്ടുപാൽ 80% DRC Rs. 77നിരക്കിലും   75% DRC Rs.67 എന്ന നിരക്കിലും കച്ചവടം നടക്കുന്നു. 60%DRC ലാറ്റക്സ്  RS.80/kg രൂപക്ക് വ്യാപാരം നടക്കുമ്പോൾ  ഫീൽഡ് ലാറ്റക്സ് Rs.100-102  നിലവാരത്തിൽ ട്രേഡിങ്ങ് നടക്കുന്നു.

അവധി വ്യാപാര കേന്ദ്രമായ ഇന്ത്യൻ കമ്മോഡിറ്റി   എക്സ്ചേയ്ഞ്ചിൽ(ICEX)  ഓഗസ്റ്റ് അവധി 320 രൂപ കൂടി 13450 രൂപയ്ക്കു അവസാന വ്യാപാരം നടന്നു . ബാങ്കോക് സ്പോട് മാർക്കറ്റ് 146 രൂപ കൂടി 120.10 രൂപക്കും ടോക്കിയോ ഒക്ടോബർ അവധി 148 രൂപ കൂടി 115.20 രൂപക്കും നടക്കുന്നു

കഴിഞ്ഞ ആഴ്ച കൊച്ചി റബ്ബർ മാർക്കറ്റിൽ 500 ടൺ റബറിന്റെ  വ്യാപാരം നടന്നു. ടയർ കമ്പനികളുടെ ഡീലർമാർ 1500 ടൺ റബർ വാങ്ങുകയും ചെയ്തു. മഴ കനക്കുകയും ടാപ്പിങ്ങിന് തടസം നേരിടുകയും ചെയ്താൽ റബ്ബർ വില വീണ്ടും കൂടുമെന്നാണ് കർഷകരുടെയും വ്യാപാരികളുടെയും പ്രതീക്ഷ.

ഇന്നത്തെ റബർ വില നിങ്ങളുടെ മൊബൈലിൽ വാട്സാപ്പ് മെസ്സേജ് ആയി ലഭിക്കുവാൻ ഞങ്ങളെ വിളിക്കുക
9744344233
9495989460

അല്ലെങ്കിൽ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക് ചെയ്യുക

https://wa.me/919495989460?text=I%20am%20interested%20in%20your%20service

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp