Top Rubber News Malayalam Today

27-07-2021 Tuesday

Rubberindiaonline.com

കേരളത്തിലെ പ്രമുഖ മാർക്കെറ്റുകളിൽ റബർ വില, കയറ്റം കാണിച്ചു തുടങ്ങി. വ്യവസായ മേഖലകളിൽ നിന്നുള്ള അന്വോഷണം കൂടിയതും ഉല്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ചരക്കിന്റെ ലഭ്യത കുറവും , വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്‌ .

വരും ദിവസങ്ങളിൽ 8-10 രൂപ വരെ വിലയിൽ ഉയർച്ച കാണിക്കാമെന്ന് കോഗ്ഗൻസിസ്‌ റിപ്പോർട്ട് ചെയ്യുന്നു . എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിലെ വിലത്തകർച്ച തുടർന്നുള്ള കയറ്റത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട് .

കഴിഞ്ഞ ദിവസം 170-171നിരക്കിൽ വരെ, കൊച്ചി കോട്ടയം മാർക്കെറ്റിൽ വ്യാപാരം നടന്നിട്ടുണ്ട് .

കനത്ത മഴ ടാപ്പിംഗിനെ തടസ്സപ്പെടുത്തുന്നതിനാൽ , മാർക്കറ്റിലേക്കുള്ള ചരക്ക് വരവ് വളരെ കുറവാണ് . സാധാരണ ജൂൺ ജൂലൈ മാസങ്ങളിൽ മൺസൂൺ കാലവർഷം ശക്തമായതിനാൽ , ചെറുകിട തോട്ടങ്ങളിൽ ടാപ്പിങ് നടക്കാറില്ല.

ലോകത്തിലെ രണ്ടാമത്തെ റബർ ഉപഭോഗ രാജ്യമായ ഇന്ത്യക്കു, അതിന്റെ വ്യവസായിക ആവശ്യം നിറവേറ്റണമെങ്കിൽ, 40% റബർ ഇറക്കുമതി ചെയ്യണം. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിലെ ലഭ്യത കുറവ് , ചരക്ക് എത്തിച്ചേരാനുള്ള കാലതാമസം , ഉയർന്ന ചരക്ക് നീക്ക കൂലി തുടങ്ങിയവ , വ്യവസായികളെ ആഭ്യന്തര വിപണിയിൽ നിന്നും കൂടുതൽ വാങ്ങാൻ നിർബന്ധിതരാക്കുന്നുണ്ട് . ചരക്ക് നീക്ക കൂലിയിൽ നാല് മടങ്ങാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത് . 25% കസ്റ്റംസ് തീരുവ , മറ്റ് നികുതികൾ തുടങ്ങിയവയും വ്യവസായികളെ ഇറക്കുമതിയിൽ നിന്നും പിന്തിരിപ്പിക്കുന്നു.

പക്ഷെ കോവിഡ് നിയന്ത്രങ്ങൾ തുടരുന്നത് , ആഭ്യന്തര വിപണിയിലെ ചരക്കു ലഭ്യത കുറയ്ക്കാനാണ് സാധ്യത . ഉയർന്ന കൂലിയും , ഉല്പാദന ചിലവും കർഷകരെ റബർ കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് . അത് കേരളത്തിലെ റബ്ബർ വിസൃതിയിൽ കുറവ് വരുത്തുന്നുമുണ്ട് .


കഴിഞ്ഞ ജൂണിൽ വാഹന ഉല്പാദന മേഖല 15%വളർച്ച കാണിച്ചതായി ഓട്ടോ മൊബൈൽ മാനുഫാക്ചേർസ് അസ്സോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു .

അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിടിവ് ,ക്രൂഡ് ഓയിൽ വിലത്തകർച്ച , മറ്റ് ഉൽപാദക രാജ്യങ്ങളിലെ ഉല്പാദനത്തിലുള്ള വർദ്ധനവ് തുടങ്ങിയവ റബർ വിലയിൽ വരും ദിവസങ്ങളിൽ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്.

For daily rubber price updates in your mobile, please subscribe our SMS/Whatsapp Service

9744344233
9495989460

Whatsapp us
wa.me/919744344233

For more details visit our website
Rubberindiaonline.com

Our Facebook page
facebook.com/RubberIndiaOnline

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp