മാർക്കറ്റിൽ ദൗർലഭ്യം റബർ വിലയിൽ ഉണർവ്

വ്യവസായ മേഖലയിൽ നിന്നുള്ള ആവശ്യം ശക്തം

    ശക്തമായ മഴയെത്തുടർന്ന്  ടാപ്പിംഗ് പൂർണമായി നിലച്ച സാഹചര്യത്തിൽ മാർക്കറ്റിൽ റബറിന് ദൗർലഭ്യം നേരിടാൻ തുടങ്ങി. മാത്രമല്ല റബർ മരങ്ങളെ രൂക്ഷമായി ബാധിച്ച പൂപ്പൽ ബാധയും കഴിഞ്ഞ മാസങ്ങളിൽ ഉല്പാദനക്കുറവിന് കാരണമായിട്ടുണ്ട് . റബർ വ്യവസായികളിൽ നിന്നും മൊത്ത വ്യാപാരികളിൽ നിന്നും ആവശ്യം  കൂടിവരുന്നത്  റബർ വില ഇനിയും ഉയരും എന്ന പ്രതീക്ഷക്ക് കരുത്തു പകരുന്നുണ്ട്.

എന്നാൽ ഈ ഉയർച്ച താൽക്കാലികം മാത്രമാണെന്ന് വ്യവസായികൾ പറയുന്നു. ഇറക്കുമതി റബർ ആഗസ്ത് മാസം അവസാനത്തോടുകൂടി തുറമുഖങ്ങളിൽ എത്താൻ തുടങ്ങുബോൾ റബർ വില പൂർവസ്ഥിതിയിലേക്കു  തന്നെ എത്തിചേരുമെന്ന്  അവർ പ്രതീക്ഷിക്കുന്നു.

അന്താരാഷ്ട്ര അവധി വ്യാപാര കേന്ദ്രമായ ടോകോം  കമ്മോഡിറ്റി എക്സ്ചേഞ്ചിലും റബർ വില ഉയർച്ച തന്നെയാണ് രേഖപെടുത്തുന്നത് . കോവിഡ് ഭീതി മാറികഴിയുമ്പോൾ റബർ ഉപഭോഗത്തിൽ വർദ്ധനവ് ഉണ്ടാവും എന്ന് തന്നെയാണ് റബർ ഉത്പാദക രാജ്യങ്ങളെല്ലാം തന്നെ കരുതുന്നത് . ലോകത്ത്‌ ഏറ്റവും കൂടുതൽ റബർ ഉപയോഗിക്കുന്ന ചൈനയിൽ നിന്ന് തന്നെ കൂടുതൽ ഡിമാൻഡ്  വർദ്ധനവ് ഉണ്ടായേക്കും എന്ന്  ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ അന്റ്പക് വെളിപ്പെടുത്തി .

പക്ഷെ ക്രൂഡ്ഓയിൽ വിലയിൽ കാണിക്കുന്ന കുറവ് റബർ വിലയുടെ കയറ്റത്തെ പരിമിതപ്പെടുത്താൻ സാധ്യതയുണ്ട് . ക്രിത്രിമ റബറിനായി റബർ വ്യവസായ മേഖല കൂടുതലായി ആശ്രയിക്കുന്നത് ക്രൂഡോയോളിനെയാണ്‌  എന്നതാണ് കാരണം.

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp